ഹജ്ജ്: പണമടക്കാനുള്ള തീയതി ജനുവരി 6 വരെ നീട്ടി

Published : Jan 01, 2025, 02:01 AM ISTUpdated : Jan 01, 2025, 03:29 AM IST
ഹജ്ജ്: പണമടക്കാനുള്ള തീയതി ജനുവരി 6 വരെ നീട്ടി

Synopsis

വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്. 

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടക്കാനുള്ള സമയം 2025 ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു.  വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്. 

വെയ്റ്റിങ് ലിസ്റ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 6 നകം  ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ  2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 8 നകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.

ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും.

READ MORE: താലൂക്ക് തല അദാലത്തുകളിൽ ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല