പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Mar 19, 2024, 09:02 AM IST
പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മോഹൻ കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

തൃശൂർ: ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറി ഇടിച്ച് ഡ്രൈവർ മരിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മോഹൻ കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. മോഹൻകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. 

മുൻ എസ്എഫ്ഐക്കാരൻ തന്നെ, അത് ബേബിക്കറിയാം, കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും: സുരേഷ് ഗോപി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും