സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ശനിയാഴ്ച; വിനോദ നികുതി ഒഴിവാക്കണമെന്നാവശ്യം

By Web TeamFirst Published Sep 29, 2021, 8:28 AM IST
Highlights

ജനുവരിയിൽ തിയേറ്റ‌ർ തുറന്നപ്പോൾ അന്ന് മുതൽ ഏപ്രിൽ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ (Cinema Theater)തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി(Air Conditioner) പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. 

കൊവിഡ്(Covid19) അവലോകനയോ​ഗം ഇനി ശനിയാഴ്ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോ​ഗത്തിൽ തിയറ്റർ തുറക്കുന്നിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പകുതി സീറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം പ്രവേഷന അനുമതി നൽകിയേക്കും. പക്ഷേ ഹോട്ടലുകൾ തുറന്നപോലെ എ സി ഉപയോ​ഗിക്കാതെ തിയറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ മാസ്ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്. ഇത് ആരോ​ഗ്യ വകുപ്പ് അം​ഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ജനുവരിയിൽ തുറന്നപ്പോൾ പ്രോട്ടോക്കോൾ കൃത്യമായി പലിച്ചതടക്കം ഉന്നയിച്ചാണ് തിയേറ്റർ ഉടമകൾ സർക്കാർ തീരുമാനം കാക്കുന്നത്

ജനുവരിയിൽ തിയേറ്റ‌ർ തുറന്നപ്പോൾ അന്ന് മുതൽ ഏപ്രിൽ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന

അതേസമയം തെന്നിന്ത്യയിൽ നാഗചൈതന്യ-സായ് പല്ലവി ജോഡിയുടെ ലവ് സ്റ്റോറി തകർത്തോടുകയാണ്. തിയേറ്റർ തുറന്നെങ്കിൽ മൊഴി മാറ്റി ലവ് സ്റ്റോറി കേരളത്തിൽ നിന്നും പണം വാരിയേനെ.അടുത്ത വൻ നഷ്ടം നോ ടൈം ടു ഡൈ.പുതിയ ബോണ്ട് ചിത്രം. ഇന്ത്യൻ മാർക്കറ്റ് കണക്കിലെടുത്ത് വ്യാഴാഴ്ചയാണ് റിലീസ്. ബോണ്ട് ചിത്രങ്ങൾക്കെല്ലാം എന്നും കേരളത്തിൽ നിന്നും കിട്ടിയിട്ടുള്ളത് വൻ കളക്ഷൻ ആണ്.ഈ രണ്ട് നഷ്ടങ്ങൾക്കപ്പുറം അല്പം വൈകിയാലും തിയേറ്റർ തുറന്നാൽ മതിയെന്നാണ് സിനിമാപ്രവർത്തകരുടെ ആഗ്രഹം.

click me!