പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

Published : Jun 17, 2024, 09:09 AM IST
പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

Synopsis

ഭൂമി വിട്ടൊഴിയൽ നിയമപ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്.

പാലക്കാട്: പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.

ഭൂമി വിട്ടൊഴിയൽ നിയമപ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂവകുപ്പിന്‍റെ ഉത്തരവ് ഇറങ്ങിയിരുന്നു.

കുവൈത്ത് ദുരന്തം; നാല് മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി, ആദരാഞ്ജലികളര്‍പ്പിച്ച് ആയിരങ്ങള്‍

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി