ആദിവാസികുട്ടികളുടെ ‌ഓൺലൈൻ പഠനം ഉറപ്പാക്കുമെന്ന് സർക്കാർ

By Web TeamFirst Published Jul 23, 2021, 12:23 PM IST
Highlights


പട്ടികജാതി, പട്ടികവർഗ  വിഭാഗത്തിലെ കുട്ടികൾക്കും ആദിവാസി വിഭാഗത്തിലെ കുട്ടികൾക്കും ലാപ്ടോപ്പും ടാബും സൗജന്യമായി നൽകും

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ  വിഭാഗത്തിലെ കുട്ടികൾക്കും ആദിവാസി വിഭാഗത്തിലെ കുട്ടികൾക്കും ലാപ്ടോപ്പും ടാബും സൗജന്യമായി നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി പറഞ്ഞു. 
43932 പട്ടികജാതി കുട്ടികൾക്കാണ് ഓൺലൈൻ പഠനോപകരണം നൽകാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 

ആദിവാസി മേഖലയിൽ ഓൺ ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരം തിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ സജീവ് ജോസഫ് എം എൽ എ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രിമാർ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!