വിട്ടുവീഴ്ചയില്ലെന്നാവർത്തിച്ച് ​ഗവർണർ, 'താൻ ആരുടേയും നിയന്ത്രണത്തിലല്ല,പഠിച്ചശേഷമേ ഓർഡിനൻസിൽ ഒപ്പിടു'

By Web TeamFirst Published Aug 10, 2022, 10:26 AM IST
Highlights

തനിക്കെതിരെ വിമർശനമാകാം. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

ദില്ലി: ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ച ശേഷമേ ഓർഡിനൻസിൽ താൻ ഒപ്പിടു എന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമ സഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ല. ഇതൊക്കെ പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി

താൻ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമർശനമാകാം. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും ആരിഫഅ മുഹമ്മദ് ഖാൻ പറഞ്ഞു. ​ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാാധുവായിരുന്നു. മുതിർന്ന ഉദ്യോ​ഗസ്ഥർ ​ഗവർണറെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ​ഗവർണർ വഴങ്ങിയില്ല. ദില്ലിയിൽ നിന്ന് നാളെ കേരളത്തിലെത്തുന്ന ​ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരൽ കണ്ടേക്കാനും സാധ്യതയുണ്ട്. 

സി പി എമ്മും സർക്കാരും ​ഗവർണറെ അനുനയിപ്പിക്കാൻ നീക്കം നടത്തവേ ഇന്ന് ​ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ മുഖപത്രമായ ജനയു​ഗം രം​ഗത്തെത്തി. ​ഗവർമർ പദവി പാഴാണെന്നായിരുന്നു മുഖ്യ വിമർശനം

ഗവര്‍ണറെ തളക്കാൻ സ‍ര്‍ക്കാര്‍, അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം ബിൽ? പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ നീക്കം 

അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനാണ് നീക്കം നടക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഓര്‍ഡിൻസ് വിഷയത്തിൽ ഗവര്‍ണ‍ര്‍ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍. ഒപ്പിട്ടില്ലെന്ന് മാത്രമല്ല,  അസാധുവായ 11 ഓ‍ഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല. ഗവ‍ര്‍ണര്‍ ഓര്‍ഡിനൻസ് തിരിച്ചയച്ചാൽ മാത്രമേ സര്‍ക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമര്‍പ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ നടത്തുന്നത് അസാധാരണ നീക്കമാണ്. സാഹചര്യം മറികടക്കാനാണ് പ്രത്യേക  നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.

​ഗവർണർ പദവി പാഴ്, ബിജെപി പ്രതിനിധിയായി രാഷ്ട്രീയം കളിക്കുന്നു-​ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ജനയു​ഗം

​തിരുവനന്തപുരം : ​ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം ജനയു​ഗം. ​ഗവർണർ പദവി പാാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയു​ഗം വിമർശിക്കുന്നു. ​ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും അനുനയത്തിലേക്ക് മാറുമ്പോഴാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം നിലപാട് വ്യക്തമാക്കിയത്.
 

click me!