ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്; ഭാര്യാമാതാവ് മരിച്ചു

Published : Mar 30, 2023, 07:35 AM ISTUpdated : Mar 30, 2023, 07:39 AM IST
ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്; ഭാര്യാമാതാവ് മരിച്ചു

Synopsis

ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. 

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അമ്മായി മരിച്ചു. മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്. ഭാര്യ മാതാവ് നാദിറ കൊല്ല പ്പെട്ടു. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. അലി അക്ബറും മുംതാസും ആശുപത്രിയിൽ. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്. അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ യാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം