
തൃശൂര്‍: രണ്ടരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ യൂട്യൂബ് ചാനല്‍വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തില്‍ വീട്ടില്‍ ലോറന്‍സ് (52) നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. പറവൂര്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കുമെന്നും പരാതി ഒത്തുതീര്‍ക്കുന്നതിന് രണ്ടരക്കോടി രൂപ കൊടുക്കണമെന്നും അല്ലാത്ത പക്ഷം യൂട്യൂബ് ചാനലിലൂടെ പീഡനക്കാര്യം പരസ്യപ്പെടുത്തുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.
പരാതിക്കാരന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ട്ണറുമായ വ്യക്തിയെ വിളിച്ചായിരുന്നു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പിന്നീട് പ്രതികള്‍ യൂട്യൂബ് ചാനലില്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുജിത്ത് എം അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ലോറന്‍സ് പിടിയിലായത്. മറ്റൊരു പ്രതികൂടിയായ ബോസ്‌കോവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെ്ക്ടര്‍ സുജിത്ത് എം, എസ്ഐ പ്രമോദ്, എഎസ്ഐ ദുര്‍ഗാലക്ഷ്മി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വൈശാഖ്, ഷാന്‍, അരുണ്‍ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
'മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും': ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam