
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കിരൺകുമാർ (45) നെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ കിരൺകുമാറിന്റെ അയൽവാസി സതീഷ് (41) നെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കയ്പമംഗലത്ത് അമ്മയെയും വിദ്യാർത്ഥിയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി