
തിരുവനന്തപുരം: സിപിഎം നടത്തുന്നത് ബിജെപിക്കെതിരായ യോജിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസ് സമീപനം കേരളം മാർക്സിസ്റ്റ് വിമുക്തമെന്ന മുദ്രാവാക്യമാണ്. കോൺഗ്രസിന് നയം ഇല്ല. നയം ഇല്ലാത്ത പാർട്ടിയുടെ കൂടെ നിന്നാൽ ആ പാർട്ടിയുടെ നിലനിൽപ്പ് ഇല്ലാതെയാകും. സെമിനാറിൽ കോൺഗ്രസും വന്നാൽ ഞങ്ങൾക്ക് എതിർപ്പില്ല. സമസ്ത എന്നാൽ മുസ്ലിം വിഭാഗത്തിലെ ബുദ്ധിജീവി ഉൾപതിഷ്ണു വിഭാഗമാണ്. ഗുണപരമായ നിലപാട് എടുത്തുവെന്നും എകെ ബാലൻ പറഞ്ഞു.
സിഎഎ സമരത്തിൽ ചെന്നിത്തല പങ്കെടുത്തു. തൊട്ടടുത്ത ദിവസം മാറി. വ്യക്തി നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. കോൺഗ്രസ് വ്യക്തമായ നിലപാട് വ്യക്തമാക്കണം. ആണും പെണ്ണും കെട്ട നിലപാട് എടുക്കരുത്. അതിനു ശേഷം നിലപാട് പറയും. ഇതിനോടുള്ള സിപിഎം നിലപാട് പറയും. ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല. അതുവരെ അതിൻ്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടെന്നും ബാലൻ പറഞ്ഞു. മുസ്ലിം വിഭാഗത്തോട് ദേശീയ തലത്തിൽ കോൺഗ്രസിന് അവഗണനയാണ്. കേരളത്തിൽ നിന്ന് 16 എംപിമാർ ഉണ്ടായിട്ടും അതിൽ കോൺഗ്രസിന് ഒരു മുസ്ലിം ഇല്ല. ഞങ്ങൾക്ക് ഉള്ള ഒന്ന് മത ന്യൂനപക്ഷ ആളാണ് എന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
ലീഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് സൂചന വന്ന സാഹചര്യത്തിൽ സിവിൽകോഡിനെതിരായ സമരത്തിൽ മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമം. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ക്ഷണം നിരസിച്ച് ലീഗ്, യുഡിഎഫിന്റെ അവിഭാജ്യഘടകം, സിപിഎം സെമിനാറിൽ പങ്കെടുക്കില്ല
ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻ കുട്ടിയും പറഞ്ഞിരുന്നു. കോൺഗ്രസ്സിന് ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണ്. മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാട്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
ക്രൈസ്തവരെ അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് പാസ്റ്ററൽ കൗണ്‍സിൽ, കേന്ദ്ര സർക്കാരിനും വിമർശനം