ലോക്ക് പൊളിച്ചു പുറത്തു കടത്തി; വന്ദേഭാരതിലെ യാത്രക്കാരനെ ചോദ്യം ചെയ്യുന്നു

Published : Jun 25, 2023, 06:51 PM ISTUpdated : Jun 25, 2023, 06:55 PM IST
ലോക്ക് പൊളിച്ചു പുറത്തു കടത്തി; വന്ദേഭാരതിലെ യാത്രക്കാരനെ ചോദ്യം ചെയ്യുന്നു

Synopsis

ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

ഷൊർണ്ണൂർ: വന്ദേഭാരതിലെ യാത്രക്കാരനെ ശുചി മുറിയിൽ നിന്ന് പുറത്തു കടത്തി. ശുചി മുറിയുടെ വാതിലിൻ്റെ ലോക്ക് മുറിച്ചാണ് യുവാവിനെ പുറത്ത് കടത്തിയത്. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് പുറത്തെത്തിച്ചത്. ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയിൽവേ പൊലീസിന് സംശയമുണ്ടായിരുന്നു. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചി മുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊർണ്ണൂരിൽ വെച്ചാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പേരുൾപ്പെടെ പറ‍ഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 

വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ, തുറക്കാനുള്ള ശ്രമം തുടരുന്നു; ട്രെയിൻ കോഴിക്കോട് വിട്ടു

നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്‌. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. 

വന്ദേഭാരതിന്‍റെ വരുമാന കണക്കുവച്ച് കെ റെയിലിന് പറയാനുള്ളത്, ഒരേ ഒരു കാര്യം; 'ധൃതിയുണ്ടെന്ന് ജനം!!',

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്