'ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യം'; വിഡി സതീശൻ

Published : Apr 12, 2023, 11:29 AM ISTUpdated : Apr 12, 2023, 11:32 AM IST
'ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യം'; വിഡി സതീശൻ

Synopsis

ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. 

തിരുവനന്തപുരം: ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശം. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഈ പ്രസ്താവനയോടെ ഹർജിക്കാരന്റെ വിശ്വാസതയല്ല തകർന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ വിമർശനമുന്നയിച്ചിരുന്നു. അതിന് മറുപടിയുമായാണ് സതീശൻ രം​ഗത്തെത്തിയിരിക്കുന്നത്. 

കെട്ടിട പെർമിറ്റ് ഫീസും പുതിയ വീടുകൾക്കുള്ള നികുതിയും സർക്കാർ കൂട്ടിയത് കൊള്ളയാണ്. അന്യായമായ വർദ്ധന ശരിയല്ല. മത്സരിച്ച് ജനങ്ങളെ പ്രയാസപ്പെടുത്താൻ പരിശ്രമിക്കുകയാണ് സർക്കാരെന്നും ഏപ്രിൽ 26ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും യുഡിഎഫിന്റെ മാർച്ച് സംഘടിപ്പിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം