വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച ഉത്തരവ് മരവിപ്പിച്ചതായി തൃശ്ശൂർ കോർപ്പറേഷൻ മേയർ, മന്ത്രിയുമായി ചർച്ച നടത്തും

Published : Sep 20, 2025, 04:51 PM IST
Thrissur Corporation Mayor

Synopsis

വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച ഉത്തരവ് മരവിപ്പിച്ചതായി തൃശ്ശൂർ മേയർ. ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തും. ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വ്യക്തമാക്കി.   

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയർ എംകെ വർഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തും. അതേസമയം, ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വീണ്ടും ആവർത്തിച്ചു.

സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കോര്‍പ്പറേഷനാണ് തൃശൂര്‍. കോര്‍പ്പ ശമ്പളപരിഷ്കരണത്തിന്റെ പേരിലാണ് വൈദ്യുതി വിഭാഗത്തിലെ ആകെയുള്ള 229 തസ്തികകൾ 103 ആക്കി വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ഉത്തരവ് റദ്ദാക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. ജീവനക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കേണ്ടതിന് പകരം പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും മേയർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം