ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹത്തിന് അവകാശമില്ല, ഹൈക്കോടതി നിരീക്ഷണം

Published : Sep 20, 2025, 04:45 PM IST
high court muslim Multiple Wives

Synopsis

മുസ്ലിം വ്യക്തിനിയമപ്രകാരം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെങ്കിലും എല്ലാ ഭാര്യമാർക്കും തുല്യനീതി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. 

കൊച്ചി: മുസ്ലിം വ്യക്തിനിയമം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും, എല്ലാ ഭാര്യമാർക്കും നീതി ഉറപ്പാക്കാൻ സാധിക്കണമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിക്ക് രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. എ​ല്ലാ ഭാ​ര്യ​മാ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ മാ​ത്ര​മേ മു​സ്​​ലിം പു​രു​ഷ​ന് ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കാ​നാ​വൂ​വെ​ന്നാ​ണ്​​ ഖു​ർ​ആ​നി​ൽ പറയുന്നതെന്നും​ ഹൈ​കോ​ട​തി ചൂണ്ടിക്കാട്ടി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന പാലക്കാട് സ്വദേശിയായ ഒരാൾ മൂന്നാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. 

ഇയാളുടെ രണ്ടാം ഭാര്യ കുടുംബക്കോടതിയിൽ നൽകിയ ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയിരുന്നു. ഭിക്ഷാടനം നടത്തുന്ന ഒരാൾക്ക് ജീവനാംശം നൽകാൻ ഉത്തരവിടാനാകില്ലെന്ന കുടുംബക്കോടതിയുടെ നിലപാട് ഹൈക്കോടതി ശരിവെച്ചു. അതേസമയം, മൂന്നാമതും വിവാഹം കഴിക്കാനുള്ള ഇയാളുടെ നീക്കം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭിക്ഷാടനം ഉപജീവനമാർഗ്ഗമായി കണക്കാക്കാൻ കഴിയില്ലെന്നും, ഇത്തരം ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.

ഖുർആനിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇസ്‌ലാമിൽ ബഹുഭാര്യത്വം ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമുള്ളതാണെന്നും, എല്ലാ ഭാര്യമാരെയും തുല്യമായി സംരക്ഷിക്കാൻ കഴിയുന്നവർക്ക് മാത്രമേ അതിന് അനുവാദമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഭിക്ഷാടനം നടത്തുന്ന ഒരാൾ തുടർച്ചയായി വിവാഹം കഴിക്കുന്നത് ശരിയായ രീതിയല്ലെന്നും, ഇവർക്ക് മതനേതാക്കളുടെയും സമൂഹത്തിന്റെയും സഹായത്തോടെ ബോധവൽക്കരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.  ഹർജിക്കാരിയുടെയും ആദ്യ ഭാര്യയുടെയും സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

യാ​ച​ക​നാ​യി ജീ​വി​ക്കു​ന്ന​യാ​ളോ​ട്​ ജീ​വ​നാം​ശം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്ത്​ പാ​ല​ക്കാ​ട് കു​റ്റി​പ്പു​റം സ്വ​ദേ​ശി എ​ൻ. സെ​യ്​​ത​ല​വി​ക്കെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി ജു​ബൈ​രി​യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്​. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പ​ള്ളി​ക​ളി​ൽ ഭ​ക്ഷാ​ട​നം ന​ട​ത്തി​യും ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്തു​മാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ജീ​വ​നാം​ശം ന​ൽ​കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു സെ​യ്ത​ല​വി​യു​ടെ വാ​ദം.

എ​ന്നാ​ൽ, പ്ര​തി​ക്ക് 25,000 രൂ​പ വ​രു​മാ​ന​മു​ണ്ടെ​ന്നും അ​തി​ൽ​നി​ന്ന് 10,000 രൂ​പ ജീ​വ​നാം​ശ​മാ​യി ല​ഭി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി​യു​ടെ ആ​വ​ശ്യം. ജീ​വ​നാം​ശം ന​ൽ​കാ​ൻ യാ​ച​​ക​നോ​ട്​ നി​ർ​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്ന കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വ്​ സിം​ഗി​ൾ​ബെ​ഞ്ചും ശ​രി​വെ​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം ഭാ​ര്യ​ക്ക്​ ജീ​വ​നാം​ശം ന​ൽ​കാ​തെ മൂ​ന്നാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന ഇ​യാ​ളു​ടെ ന​ട​പ​ടി കാ​ണാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു. മ​ത​നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വ്​ മൂ​ല​മാ​ണ്​ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലെ ചി​ല​ർ ബ​ഹു​ഭാ​ര്യ​ത്വ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്​ കൗ​ൺ​സ​ലി​ങ്​​ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം