സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്

കൊച്ചി:ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർ‍ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

ഇതിനിടെ, കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാ‍ർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേ സമയം, നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. 

ആസമിന് ഇത് ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി; ഉള്‍ഫയുമായി സമാധാന കരാര്‍ ഒപ്പുവെച്ച് കേന്ദ്ര സര്‍ക്കാര്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews