
പാലക്കാട്: പാലക്കാട് മയിൽ വീട്ടുകിണറ്റിൽ വീണു. കൊപ്പം പപ്പടപ്പടിയിൽ ആണ് സംഭവം. കുറുവാൻതൊടി വിനോദിന്റെ കിണറിനുള്ളിലാണ് മയിൽ വീണത്. പരിപൂർണ്ണ വളർച്ചയെത്തിയ ആൺമയിലാണ് ഇത്. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസെത്തി കിണറിൽ ഇറങ്ങിയാണ് മയിലിനെ കരക്കെത്തിച്ചത്. തുടർന്ന് മയിലിന് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു.