പോക്സോ കേസ് പ്രതിയും 16കാരിയായ കാമുകിയും തൂങ്ങിമരിച്ചു

Published : Oct 01, 2019, 01:33 PM IST
പോക്സോ കേസ് പ്രതിയും 16കാരിയായ കാമുകിയും തൂങ്ങിമരിച്ചു

Synopsis

16കാരിയുമായി പ്രണയ ബന്ധത്തിലായ അറാഫത്ത് പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം  വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

വിതുര: പോക്സോ പ്രതിയായ കാമുകനും പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു. വിതുര വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത്(26), കാമുകിയായ 16കാരിയുമാണ് ആത്മഹത്യ ചെയ്തത്. ഇവരെ നാല് ദിവസം മുമ്പ് കാണാതായിരുന്നു. വിതുര വാവറകോണത്തെ  വാടക വീട്ടിലാണ് കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

16കാരിയുമായി പ്രണയ ബന്ധത്തിലായ അറാഫത്ത് പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം  വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇരുവരെയും കൊല്ലത്തെ കുളത്തൂപുഴയില്‍നിന്ന് പൊലീസ് പിടികൂടി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറാഫത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു.  ജാമ്യത്തിലിറങ്ങിയ അറാഫാത്തും പെണ്‍കുട്ടിയും വീണ്ടും അടുപ്പത്തിലായി. സെപ്റ്റംബര്‍ 25നാണ് ഇരുവരെയും കാണാതായത്. 
അയൽവസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി. 
 

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍