സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും; മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും

Published : May 17, 2026, 07:41 AM IST
CM VD Satheesan

Synopsis

എൻ ശക്തൻ, റോജി എം ജോൺ, വിടി ബൽറാം എന്നിവർ പരി​ഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോ​ഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും. 

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം വിളിച്ച് പേരുകൾ പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് 3 പേരാണ് പരി​ഗണനയിലുളളത്. എൻ ശക്തൻ, റോജി എം ജോൺ, വിടി ബൽറാം എന്നിവർ പരി​ഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോ​ഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പിസി വിഷ്ണുനാഥിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത. സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും.

ആദ്യ കാബിനറ്റിൽ വമ്പൻ പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചേക്കും. സംസ്ഥാനത്താകെ കൊച്ചി മാതൃകയിൽ ഇന്ദിര കാന്‍റീൻ സ്ഥാപിക്കും. അതുപോലെ തന്നെ ചര്‍ച്ചയായി കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൌജന്യ യാത്രയെക്കുറിച്ചുള്ള കാര്യത്തിലും വ്യക്തത വരുമെന്നാണ് വിവരം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശനെതിരെ കവി കെ. സച്ചിദാനന്ദൻ, 'അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പരാമർശം അപമാനകരം, പ്രവാസികളെ മുഖ്യമന്ത്രി മറന്നു'
കുഴി കണ്ട് കാർ ബ്രേക്കിട്ടു, പാഞ്ഞു വന്ന മീൻ ലോറി പിന്നിലിടിച്ചു; ദമ്പതികൾക്ക് പരിക്ക്