വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

Web Desk   | Asianet News
Published : May 02, 2022, 07:25 AM ISTUpdated : May 02, 2022, 08:18 AM IST
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

Synopsis

ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള (commercial use) പാചകവാതക വില (cooking gas cylinder)വീണ്ടും കൂട്ടി(price hike). ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

ശ്രീലങ്കയിലും ഇന്ത്യയിലും എൽപിജി വില ഒപ്പത്തിനൊപ്പം: കാരണം ഇത്

കൊളംബോ: എൽപിജി സിലിണ്ടറിന്റെ വില (LPG cylinder price) കുതിച്ചുയർന്നത് ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. പാചകവാതകത്തിന്റെ വില 949.50 രൂപയായാണ് വർധിപ്പിച്ചത്. 50 രൂപയായിരുന്നു അവസാനത്തെ വർധന. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും വില ആയിരത്തിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. പാറ്റ്ന, ഗ്വാളിയോർ, മൊറേന തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിൽ വില ആയിരം കടന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിലും പാചക വാതകത്തിന്റെ വില ഉയർന്നിരിക്കുകയാണ്.

17.5 ശതമാനമാണ് ലങ്കയിലെ വിലക്കയറ്റ തോത്. 1100 മുതൽ 1200 വരെയാണ് ലങ്കയിൽ പലയിടത്തും പാചക വാതകത്തിന്റെ വില. ഇന്ത്യയിലാകട്ടെ വിലക്കയറ്റ തോത് 6.07 ശതമാനം മാത്രമാണ്. എന്നിട്ടും വില ഇന്ത്യയിൽ കുതിച്ചുയരാൻ രണ്ട് കാരണങ്ങളുണ്ട്. ഇതിനൊരു പ്രധാന കാരണം റഷ്യ - യുക്രൈൻ യുദ്ധമാണ്. ലോകത്തെ വാതക വിതരണത്തിന്റെ 24 ശതമാനവും റഷ്യയാണ്. ചരക്കുഗതാഗതം തടസപ്പെട്ടതും റഷ്യക്ക് മേലെ മറ്റ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതും വില വർധിപ്പിച്ചു.

ഇന്ത്യയിലെ പാചക വാതകം ബുടെയ്ൻ, പ്രൊപെയ്ൻ എന്നിവയുടെ മിശ്രിതമാണ്. പ്രൊപെയ്ൻ വില അന്താരാഷ്ട്ര വിപണിയിൽ 0.34 ഡോളൽ ഉയർന്നു. 32.40 ശതമാനമാണ് ഗാലൺ പ്രൊപെയ്ൻ വിലയിലെ വർധന. ഇതും ഇന്ത്യയിൽ പാചക വാതക വില വർധിക്കാൻ കാരണമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും