
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്‍സി ചെയർമാന്‍ എംആര്‍ ബൈജുവിനെ ലോക്ഭവൻ ക്ഷണിച്ചില്ല. ഇതാദ്യമാണ് സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാരത്തിൽ ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത്. ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല. നിയമന തട്ടിപ്പ് പരാതികൾ കാരണമാണ് ചെയർമാനെ ക്ഷണിക്കാതിരിന്നതെന്നാണ് സൂചന. ചെയർമാനെ ഒഴിവാക്കാൽ ലോക് ഭവൻ കൂടുതൽ നടപടിയിലേക്കെന്നതിന്റെയും സൂചനയാണെന്നും പറയുന്നു. പിഎസ്‍സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. നിയമന തട്ടിപ്പിൽ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചെന്നും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam