പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് വേണ്ടി ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ, നടപടി വിവാദത്തിൽ

Published : Jul 10, 2024, 10:08 AM IST
പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് വേണ്ടി ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ, നടപടി വിവാദത്തിൽ

Synopsis

കോടതി ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്. 

മാനന്തവാടി: മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായത് വിവാദത്തിൽ. പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടർ ഹാജരായത്. കോടതി ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്. 

'ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം'; 'കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുത്', അപേക്ഷയുമായി അധ്യാപിക

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും