Latest Videos

75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

By Web TeamFirst Published May 8, 2024, 12:44 PM IST
Highlights

തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. 

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി. 

'ഓരോ എൽഇഡി വിളക്കണച്ചാൽ ലാഭിക്കാനാകുന്നത്....'; വൈദ്യുതി പ്രശ്നത്തിന് പരിഹാര നിർദേശവുമായി വീണ്ടും കെഎസ്ഇബി

തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. രാത്രിയോടെ നിർത്തി വെച്ച തെരച്ചിൽ ഇന്നലെ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയിലാണ് ഇന്ന് ഡ്രോൺ ഉപയോ​ഗിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനം വരുന്നത്. നിലവിൽ അതിരപ്പള്ളിയിൽ ഡ്രോണുപയോഗിച്ച് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. വനം വകുപ്പും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വയോധിക ഉൾക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോൺ പരിശോധന നടത്തുന്നത്. 

പുകവലിയെ പുകഴ്ത്തി യുവതി, കുറിക്ക് കൊള്ളുന്ന മറുപടി പോസ്റ്റുമായി ഡോക്ടര്‍, ഏറ്റെടുത്ത് നെറ്റിസൺസ്

https://www.youtube.com/watch?v=Ko18SgceYX8

click me!