രാത്രിയാത്രാ നിരോധനം, തൽസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദേശം; ബദൽ പാത സംബന്ധിച്ച നിലപാടറിയിച്ച് കേന്ദ്രം

Published : Jan 16, 2024, 07:26 PM IST
രാത്രിയാത്രാ നിരോധനം, തൽസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദേശം; ബദൽ പാത സംബന്ധിച്ച നിലപാടറിയിച്ച് കേന്ദ്രം

Synopsis

ബന്ദിപ്പൂര്‍ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാന്‍ സുപ്രീംകോടതി 2019ല്‍  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു

ദില്ലി:ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാരും കേരളവും ഉള്‍പ്പടെയുള്ള കക്ഷികള്‍ക്കാണ് ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന ,  ദീപാങ്കര്‍ ദത്ത ബെഞ്ചിന്‍റെ നിര്‍ദേശം . ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങളുണ്ടെന്നും  ഇതിൽ ഉടൻ തീരുമാനം അറിയിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.  ബന്ദിപ്പൂര്‍ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാന്‍ സുപ്രീംകോടതി 2019ല്‍  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു. ഏപ്രിലില്‍ കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത 766ല്‍ വയനാട് അതിര്‍ത്തിയിലെ മുത്തങ്ങയ്ക്കുശേഷം ബന്ദിപ്പൂര്‍ വനമേഖലയിലാണ് രാത്രിയാത്ര നിരോധനമുള്ളത്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് രാത്രിയാത്രാ നിരോധനം.

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി, കൊച്ചിക്ക് പുതിയ കമ്മീഷണർ, വയനാട് എസ്പിയെയും മാറ്റി; കൂട്ട സ്ഥലമാറ്റം
 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ