നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

Published : Jul 27, 2023, 08:05 PM ISTUpdated : Jul 27, 2023, 08:44 PM IST
നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

Synopsis

നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോട്ടയം: കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും മറ്റൊരു അപകട വാർത്ത കൂടി ഇന്ന് പുറത്തുവന്നിട്ടുണ്ട്. കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കുന്നിൻ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ചായക്കടയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി

വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം  6.30 ആയിരുന്നു സംഭവം. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആദ്യം വ‍ർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേ സമയം ബെംഗളുരു - മൈസുരു ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു കയറി കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി അബ്ദുൾ അസീസിന്‍റെ മകൾ ആദിലയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആദർശിനെ ബിഡദിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 3 മണിയോടെ, ചന്നപട്ടണയ്ക്ക് അടുത്തുള്ള രാം നഗറിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here 
 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ