മോഷ്ടിച്ച വാഹനം കടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Published : Jan 19, 2022, 10:42 PM ISTUpdated : Jan 19, 2022, 10:45 PM IST
മോഷ്ടിച്ച വാഹനം കടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ്  മരിച്ചു

Synopsis

 ചൊവ്വാഴ്ച വൈകുന്നേരം ഏഴര മണിയോടെ മറ്റൊരു വാഹനവുമായി ആകാശ് മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു

തിരുവനന്തപുരം: മോഷ്ടിച്ച വാഹനം കടത്തി കൊണ്ടു പോകുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി ആകാശ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു.  ഇയാൾക്കെതിരെ കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, നെയ്യാറ്റിൻകര എന്നീ സ്റ്റേഷനുകളിൽ  കേസുകളുണ്ട്. മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആകാശ് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴര മണിയോടെ മറ്റൊരു വാഹനവുമായി ആകാശ് മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അയ്യന്‍റെ പൂങ്കാവനം സുന്ദരമാക്കുന്നത് ആയിരം പേരുള്ള വിശുദ്ധി സേന; ശബരിമലയിൽ ദിവസവും മാലിന്യം ശേഖരിക്കുന്നത് 30 തവണ
കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്