
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായി വിവരം. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചു. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെ കാണാതായതെന്നാണ് വീട്ടുകാർ പരാതി നൽകിയത്. ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നാരോപിച്ച് ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam