
കൊച്ചി : അറിയുന്നതിനേക്കാൾ ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതി.സ്ത്രീകളും പെൺകുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയിൽ ആണ്.വിവിധ സംസ്ഥാനങ്ങളിൽ നിന്നും പല തരത്തിലുള്ള മയക്കു മരുന്ന് സംസ്ഥാനത്ത് എത്തുന്നു. പൊലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രം ആണ്. വിറ്റഴിക്കുന്നതിന്റെ 5 ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു
കേരളത്തിൽ മയക്കുമരുന്ന് ആഴത്തിൽ വേരൂന്നി കഴിഞ്ഞു. കേട്ടു കേൾവി ഇല്ലാത്ത ഗുണ്ട അതിക്രമങ്ങൾ നടക്കുന്നു . ഇതിന് പന്നിലും മയക്കു മരുന്ന് ആണ്. കേരളം നേടിയ പുരോഗതിയെ പിന്നോട്ട് അടിക്കുന്നതാണ് മയക്കു മരുന്ന് ഉപയോഗമെന്നും വിഡി സതീശൻ പറഞ്ഞു
യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയിൽ തുടക്കമായി. ഈ മാസം 10 മുതല്‍ 20 വരെ എല്ലാ ജില്ലകളിലും ക്യാമ്പയിൻ സംഘടിപ്പിക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ക്യാമ്പയിനുകൾ നടക്കും.
ഒന്നിക്കാം, നോ പറയാം: ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസ്, വിപുലമായ ക്യാംപെയ്ന് തുടക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam