ചുറ്റുമതിൽ നിർമാണത്തിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു, പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Published : Nov 01, 2025, 11:36 AM ISTUpdated : Nov 01, 2025, 11:56 AM IST
kozhikode wall collapse

Synopsis

കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു മരണം. കക്കോടിയിലാണ് സംഭവം. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. ഇതിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

ഫയർഫോഴ്സ് എത്തിയാണ് മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ഉദയ് മാഞ്ചിയെ പുറത്തെടുത്തത്. ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. വെള്ളിമാട്കുന്ന് നിന്നും വന്ന ഫയർഫോഴ്സാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മകളെ അപമാനിക്കുന്നു'; യൂട്യൂബർമാർക്കെതിരെ പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കൾ
ബജറ്റിൽ ഇടുക്കിക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് വിലയിരുത്തൽ, വകയിരുത്തിയത് നാമമാത്ര തുക