
കൊച്ചി : ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് താഴെക്ക് ചാടി യുവാവിന്‍റെ ആത്യമഹത്യാശ്രമം. എറണാകുളം സ്വദേശി മിനു ആന്‍റണിയാണ് ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മിനു ആന്‍റണിയ്ക്കെതിരെ ഭാര്യ കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസം ചെലവിന് നൽകാൻ ഉത്തരവിട്ടിരുന്നു.
കൂലി പണിക്കാരനായ തനിക്ക് ഇത്രയും വരുമാനമില്ലെന്നും തുകയിൽ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഇയാൾ പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബഞ്ച് 20,000 രൂപയാക്കി നിശ്ചയിച്ചു. ഈ ഉത്തരവിനെതിരെയാണ് ആതമഹത്യാഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവത്തിൽ സെൻട്രൽ പോലീസ് മിനു ആന്‍റണിക്കെതിരെ കേസ് എടുത്തു.
Read More : അന്യായ നിരക്ക് ഈടാക്കിയതിന് നഗരസഭ കട അടപ്പിച്ചു, സീൽ ചെയ്ത കട കുത്തിത്തുറന്ന് വ്യാപാരിയുടെ ആത്മഹത്യാ ഭീഷണി