കനത്ത മഴ, ആകത്തേക്ക് കടന്നത് ചുമരുകൾ മുറിച്ച് മാറ്റി, രണ്ട് ക്യാമറകളും മെമ്മറി കാർഡും കൊണ്ടുപോയതിനാൽ തെളിവില്ല; മോഷ്ടാക്കൾക്കായി തിരച്ചിൽ

Published : Jul 02, 2025, 09:40 PM IST
Mobile Shop

Synopsis

കടക്കുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും മെമ്മറി കാർഡും മോഷ്ടാക്കൾ കൊണ്ടുപോയതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ല.

ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു. ചിങ്ങോലി വന്ദികപ്പള്ളി എൻടിപിസി ജംഗ്ഷന് സമീപമുള്ള നിയോ മൊബൈൽ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചിങ്ങോലി ദാറുസ്സലാമിൽ യാസിറിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് ആറ് ഫോണുകളും ബ്ലൂടൂത്ത് സ്പീക്കറും ചാർജറും ഹെഡ്സെറ്റും സിസി ടിവി ക്യാമറയും അടക്കം നിരവധി സാധനങ്ങൾ മോഷണം പോയത്. മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 55,000 രൂപയും കവർന്നു.

ഇരുമ്പ് ഷീറ്റ് കൊണ്ടും ഇരുമ്പ് നെറ്റ് കൊണ്ടും മറച്ച ചുമരുകൾ ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ മുറിച്ചുമാറ്റിയ ശേഷം കടയ്ക്കുള്ളിൽ കടന്ന മോഷ്ടാക്കൾ കടയുടെ ഇരുമ്പ് വാതിൽ വളച്ച് വിടവുണ്ടാക്കിയാണ് സാധനങ്ങളുമായി പുറത്തു കടന്നത്. മോഷണ സംഘത്തില്‍ മൂന്നോ അതിലധികമോ ആളുകൾ ഉണ്ടാകാമെന്ന് സംശയിക്കുന്നു. കനത്ത മഴയുള്ള സമയത്താണ്‌ മോഷണം നടന്നത്. 1.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടക്കുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും മെമ്മറി കാർഡും മോഷ്ടാക്കൾ കൊണ്ടുപോയതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ല. സംഭവത്തില്‍ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ