
കൊച്ചി: എറണാകുളത്ത് പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ കടകളിൽ മോഷണം. തോപ്പുംപടി പൊലീസ് സ്റ്റേഷന് എതിർവശത്തെ നാല് കടകളിലാണ് മോഷണം നടന്നത്. നാല് ലക്ഷത്തോളം രൂപയാണ് കവർന്നത്. കടകളുടെ പിറകുവശത്തെ റൂഫിംഗ് ഷീറ്റുകൾ അഴിച്ചുമാറ്റി ഉള്ളിൽ കടന്നായിരുന്നു കവർച്ച. ആൻ്റണി എന്നയാളുടെ പലചരക്ക് കടയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയും, അഷലിൻ എന്നയാളുടെ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും, സ്റ്റേഷന് നേരേ എതിർ വശമുള്ള സ്നബിയുടെ കടയിൽ നിന്ന് 1700 രൂപയും, സമദിൻ്റെ മൊബൈൽ കടയിൽ നിന്നു രണ്ട് ബ്ലൂടൂത്ത് ഹെഡ് ഫോണുകളുമാണ് മോഷ്ടിച്ചത്. പ്രതികൾക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam