മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍, മുട്ടയെടുത്ത് ഓംലെറ്റുമുണ്ടാക്കി; സംഘത്തിലെ ഒരാൾ പിടിയിൽ

Published : Apr 25, 2026, 02:26 PM IST
theft at si residence in mukkam break doors steal money

Synopsis

മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ

കോഴിക്കോട്: മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി. ഇതേ വീട്ടില്‍ തന്നെ താമസിക്കുന്ന യുവാവാണ് മിയാസ് ബാബുവിനെ കൈയ്യോടെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്. മുക്കം ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിറകിലുള്ള വീട്ടിലാണ് എസ്‌ഐ താമസിച്ചിരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വന്ന യുവാക്കള്‍ മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഈ വീട്ടില്‍ കയറുകയായിരുന്നു. വീട്ടിനുള്ളിലെ അഞ്ചോളം വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കോഴിമുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിട്ടുണ്ട്. മുറിയിലെ പണമെടുത്ത ശേഷം ലാപ് ടോപ്പുമായി പുറത്തിറങ്ങിയപ്പോഴാണ് ഇവിടത്തെ താമസക്കാരനായ സനീഷ് എന്ന യുവാവ് വീട്ടിലേക്കെത്തിയത്. സനീഷ് മിയാസ് ബാബുവിനെ പിടികൂടിയപ്പോഴേക്കും മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഐസിസിക്കും സഹികെട്ടു! സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്; 'മുഖ്യമന്ത്രി' ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും
കൊല്ലത്ത് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം