തലയോലപറമ്പ് പോസ്റ്റോഫീസില്‍ മോഷണം; എൺപതിനായിരത്തോളം രൂപ നഷ്ടമായി, ലോക്കര്‍ തകര്‍ക്കാനും ശ്രമം

Published : Dec 11, 2021, 11:12 PM IST
തലയോലപറമ്പ് പോസ്റ്റോഫീസില്‍ മോഷണം; എൺപതിനായിരത്തോളം രൂപ നഷ്ടമായി, ലോക്കര്‍ തകര്‍ക്കാനും ശ്രമം

Synopsis

ഫയലുകളും തപാൽ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോക്കർ തകർക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല.  

ആലപ്പുഴ: വൈക്കം തലയോലപറമ്പ് (Vaikom Thalayolaparambu) പോസ്റ്റ് ഓഫിസിൽ (Post Office) മോഷണം. എൺപതിനായിരത്തോളം രൂപ കളവ് പോയി. ലോക്കർ തകർക്കാനും ശ്രമം ഉണ്ടായി. പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ എത്തിയത്. പോസ്റ്റ് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. ഫയലുകളും തപാൽ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോക്കർ തകർക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല.

പോസ്റ്റ് ഓഫിസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് വാതിലുകളുടെ പൂട്ട് തകർന്ന് കിടക്കുന്നതു കണ്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് നീങ്ങിയ പൊലീസ് നായ വൈക്കം റോഡിലുള്ള ഷട്ടർ ഇല്ലാത്ത കടമുറിയിൽ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടേയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത