'ലീഗിൽ രണ്ടു ചേരി ഇല്ല,പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ഇല്ല' പി.കെ .കുഞ്ഞാലിക്കുട്ടി

Published : Sep 19, 2022, 04:07 PM IST
'ലീഗിൽ രണ്ടു ചേരി ഇല്ല,പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ഇല്ല' പി.കെ .കുഞ്ഞാലിക്കുട്ടി

Synopsis

വിവാദ പരാമര്‍ശങ്ങളില്‍ കെ എം ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതിനോടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

മലപ്പുറം;കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതിനോട് പ്രതികരണവുമായി പികെ  കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.ഏത് വിഷയത്തിലും പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ലീഗില്‍ ഇല്ല.നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും പാണക്കാട് തങ്ങളെ കാണാം.മുനീറും ഇ.ടി.യും തങ്ങളെ സന്ദർശിച്ചത് അങ്ങനെ കണ്ടാൽ മതി.ലീഗിൽ രണ്ടു ചേരി ഇല്ല.അച്ചടക്ക സമിതി തീരുമാനം നേരത്തെ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു

.കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി പക്ഷം; ലീഗിൽ അച്ചടക്ക സമിതി, ലക്ഷ്യമിടുന്നത് ആരെ ?

ഇന്ന് രാവിലെയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കിയത്.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ സൂക്ഷ്മത പുലർത്തണം..ഷാജിയെ ഇക്കാര്യം അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി.സാദിഖലി തങ്ങൾക്ക് വിശദീകരണം നൽകി മാധ്യമങ്ങളോട് പ്രതികരിക്കാതെ കെഎം ഷാജി പാണക്കാട് നിന്നും മടങ്ങി

'സാങ്കൽപ്പിക ശത്രുവിനോട് യുദ്ധംചെയ്ത് മരിച്ചുവീണാൽ പുണ്യംകിട്ടുമെന്ന ചിന്തയുള്ളവര്‍ വിഡ്ഡികളുടെസ്വർഗത്തില്‍'

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു