'മുസ്ലിംലീഗിൽ രണ്ട് ചേരികളില്ല, കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നയവുമില്ല': അബ്ദുസമദ് സമദാനി എംപി

Published : Jan 07, 2024, 08:33 AM ISTUpdated : Jan 07, 2024, 08:43 AM IST
'മുസ്ലിംലീഗിൽ രണ്ട് ചേരികളില്ല, കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നയവുമില്ല': അബ്ദുസമദ് സമദാനി എംപി

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ഫെയ്സ് ദി പീപ്പിളിലാണ് സമദാനിയുടെ പരാമർശം. സമസ്തയെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാട്ടിലാക്കാനുള്ള ചിലരുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും സമദാനി പറഞ്ഞു. 

കോഴിക്കോട്: മുസ്ലിംലീഗിൽ രണ്ട് ചേരികൾ ഇല്ലെന്ന് അബ്ദു സമദ് സമദാനി എംപി. കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നയം ഇല്ലെന്നും സമദാനി. ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ഫെയ്സ് ദി പീപ്പിളിലാണ് സമദാനിയുടെ പരാമർശം. സമസ്തയെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാട്ടിലാക്കാനുള്ള ചിലരുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും സമദാനി പറഞ്ഞു. 

സമസ്തയെ പാട്ടിലാക്കാനും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാട്ടിലാക്കാനോ പറ്റില്ല. ചിലയാളുകൾ സമുദായങ്ങളെ കുറിച്ചും സംഘടനകളെ കുറിച്ചും ചിന്തിക്കുന്നത് തെരഞ്ഞെടുപ്പ് വരുമ്പോഴാണ്. ഒരു തെരഞ്ഞെടുപ്പിന്റെ വോട്ട് ബാങ്കായി വില കൊടുത്ത് വാങ്ങാവുന്നവരാണോ സമുദായ സംഘടനകൾ. ലീ​ഗ് ഒരിയ്ക്കലും ഇവരെ രാഷ്ട്രീയമായിട്ടോ തെരഞ്ഞെടുപ്പിനോ വേണ്ടി മാത്രമല്ല ഇവരെ കാണുന്നതെന്നും  സമദാനി കൂട്ടിച്ചേർത്തു. അതേസമയം, സമസ്തയിലെ ഒരു വിഭാഗവും മുസ്ലീം ലീഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പാണക്കാട് കുടുംബാംഗങ്ങള്‍, ഖാസിമാരായ മഹല്ല് ഭാരവാഹികളുടെ ഏകോപനത്തിന് ശ്രമം തുടങ്ങി. മഹല്ല് ഭാരവാഹികളുടേയും ഖതീബുമാരുടേയും സംഗമം വിളിച്ച് ചേര്‍ക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കമ്മറ്റിക്കും രൂപം നല്‍കി. സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്കുള്ള തിരിച്ചടിയായായാണ് പുതിയ നീക്കം വ്യാഖാനിക്കപ്പെടുന്നത്.

പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്നും സമസ്തയിലെ ലീഗ് വിരുദ്ധരായ യുവ നേതാക്കളെ ഒഴിവാക്കിയതോടെ ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുളള പോര് പാരമ്യത്തിലാണ്. ഇതിനിടയിലാണ് പാണക്കാട് കുടുംബാംഗങ്ങള്‍ മുഖ്യ ഖാസിമാരായ പള്ളികളിലെ മഹല്ല് ഭാരവാഹികളുടെ യും ഖത്തീബുമാരുടേയും സംഗമം അടുത്ത മാസം 17ന് കോഴിക്കോട് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ നീലഗിരിയിലെയും മഹല്ല് ഭാരവാഹികളെ സംഗമത്തില്‍ പങ്കെടുപ്പിക്കും. പാണക്കാട് ഓഫീസ് സ്ഥാപിച്ച് പഠന ഗവേഷണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പദ്ധതികളും ഇതിനോടൊപ്പമുണ്ട്.

തിരുവനന്തപുരത്ത് 4ാം ക്ലാസ് വിദ്യാർത്ഥിയെ തെരുവുനായകൾ കൂട്ടമായെത്തി കടിച്ചുകുടഞ്ഞു; 12 മുറിവുകള്‍

സംഗമത്തിനായി രൂപീകരിച്ചിരിക്കുന്ന കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ രക്ഷാധികാരികളുമാണ്. ഇത്തരമൊരു സംവിധാനത്തിലേക്ക് മഹല്ലുകളെ കൊണ്ടു പോകുന്നതിനു പിന്നില്‍ മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ താൽപര്യമാണെന്ന ആരോപണമാണ് എതിര്‍ വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവാദങ്ങളുമായി പുതിയ നീക്കത്തിന് ബന്ധമില്ലെന്നും മഹല്ലുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യമെന്നും സംഘാടകര്‍ വിശദീകരിക്കുന്നു. സിഐസി നടത്തിപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ലീഗ് സമസ്ത തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നത് യുഡിഎഫിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം