
ദില്ലി: വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഉരുൾപൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഉണ്ടായ ശബ്ദമാണ് കേട്ടത്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് നാഷനല്‍ സീസ്മോളജി സെന്‍റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ ജിയോളജി സര്‍വേ ഓഫ് ഇന്ത്യ സംഘമെത്തി പരിശോധന നടത്തുകയാണ്. ചൂരല്‍മലയില്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്. പ്രകമ്പനം ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന.വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. മലപ്പുറത്തും പാലക്കാടും സമാനായ രീതിയില്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം; പ്രദേശത്ത് പരിശോധന തുടരുന്നു, പ്രകമ്പനം ആകാമെന്ന് വിദഗ്ധര്‍
വയനാട്ടിൽ പ്രകമ്പനം അനുഭവപ്പെട്ടത് 5 പഞ്ചായത്തുകളിൽ; ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam