
മലപ്പുറം: സ്വാതന്ത്രസമരസേനാനിയായ കെ.കേളപ്പനേക്കാൾ കേമനാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് (variyamkunnath ahammed haji) സമർത്ഥിക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ (V muraleedharan). ഈ പ്രചാരണം നടത്തുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും വളരെ അപകടകരമായ പ്രവണതയാണിതെന്നും മുരളീധരൻ പറഞ്ഞു.
ഉത്തർപ്രദേശ് സംഭവത്തിൽ (Lakhimpur) എഫ്ഐആർ ഇട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ യുപി സർക്കാർ ഇതിനോടകം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് കേരള ഗാന്ധി കെ. കേളപ്പന്റെ അൻപതാം സമാധി വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam