തൃക്കാക്കര ന​ഗരസഭ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമോ? അനാവശ്യ വിവാവദങ്ങളെന്ന് യുഡിഎഫ് നേതൃത്വം

Web Desk   | Asianet News
Published : May 12, 2022, 04:47 AM IST
തൃക്കാക്കര ന​ഗരസഭ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമോ? അനാവശ്യ വിവാവദങ്ങളെന്ന് യുഡിഎഫ് നേതൃത്വം

Synopsis

ഒന്ന്. ഓണക്കാലത്ത് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍‍കിയതിലെ വിവാദവും വിജിലന്‍സ് അന്വേഷണവും രണ്ട്. നഗരസഭയില്‍ 22 പേരെ അനധികൃതമായി നിയമിച്ചെന്ന കേസ്. മൂന്ന് കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍. നാല് അനധികൃതമായി തെരുവു നായകളെ കൊന്നൊടുക്കിയ കേസ്.എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുന്നു യുഡിഎഫ്

തൃക്കാക്കര: തൃക്കാക്കര (thrikkakara)നഗരസഭാ (nagarasabha)ഭരണത്തിനെതിരായ അഴിമതി (corruption)ആരോപണങ്ങള്‍ യുഡിഎഫിന്(udf) തലവേദനയാകുമോ. കേരളം പലതവണ ചർച്ച ചെയ്ത വിവാദങ്ങൾ പ്രചാരണത്തിൽ ഇടത് മുന്നണി ആയുധമാക്കുന്നുണ്ട്.. എന്നാല്‍ അനാവശ്യവിവാദങ്ങൾ ജനം തള്ളുമെന്നാണ് യുഡിഎഫ് പ്രതീക്ഷ

തൃക്കാക്കര നഗരസഭയില്‍ ആകെ 43 വാര്‍ഡുകള്‍. ഭരണമുന്നണിയായ യുഡിഎഫിന് സ്വതന്ത്രര്‍ ഉള്‍പ്പടെ 25 കൗണ്‍സിലര്‍മാര്‍. ഇടതുപക്ഷത്ത് 18 അംഗങ്ങള്‍. 3251 വോട്ടിന്റെ ലീഡാണ് 2021ല്‍ പിടി തോമസിന് തൃക്കാക്കര നഗരസഭയില്‍ ലഭിച്ചത്. അതായത് വാര്‍ഡ് ഒന്നില്‍ അന്‍പത് വോട്ട് അധികം ലഭിച്ചാല്‍ യുഡിഎഫ് ലീഡ് ഇടതിന് മറികടക്കാം. അതിനായി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇവയാണ്

ഒന്ന്. ഓണക്കാലത്ത് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍‍കിയതിലെ വിവാദവും വിജിലന്‍സ് അന്വേഷണവും രണ്ട്. നഗരസഭയില്‍ 22 പേരെ അനധികൃതമായി നിയമിച്ചെന്ന കേസ്. മൂന്ന് കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍. നാല് അനധികൃതമായി തെരുവു നായകളെ കൊന്നൊടുക്കിയ കേസ്.എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുന്നു യുഡിഎഫ്.

നഗരസഭാ വൈസ് ചെര്‍മാന്‍റെ മകന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പടെ മണ്ഡലത്തില്‍ സജീവമാണ്. മകന്‍ ഡിവൈഎഫ്ഐക്കാരനാണെന്ന മറുവാദവും. അതേസമയം ഭരണമികവാകും വോട്ടുകൂട്ടുകയെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം

പാർട്ടിക്കുളളിലെ എതിർ സ്വരങ്ങളിൽ അസ്വസ്ഥമായി കോൺ​ഗ്രസ്;ജയമില്ലെങ്കിൽ നേതൃത്വത്തെ പഴിചാരാനുറച്ച് ഒരു വിഭാ​ഗം


തൃക്കാക്കര : നേതൃത്വത്തോട് ഇടഞ്ഞ് ഇടത് ക്യാമ്പിലേക്ക് പ്രചാരണത്തിന് പോയ കെ.വി.തോമസിനെ അവഗണിച്ച് വിടുമ്പോഴും എറണാകുളത്ത് ഇപ്പോഴും നേതൃത്വത്തോടുള്ള എതിർപ്പ് ഉള്ളിലൊതുക്കുന്നവരുടെ തുടർ നീക്കങ്ങൾ കോൺഗ്രസ്സിന് വെല്ലുവിളിയാണ്. വിഡി സതീശന്റെയും
ഹൈബി ഈഡന്റെയും അപ്രമാദിത്വം അംഗീകരിക്കാത്ത കോൺഗ്രസ്സുകാരിൽ കണ്ണ് വെച്ച് തന്നെയാണ്, കെ.വി തോമസിനെ സിപിഎം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്

ഒപ്പം ആരുമില്ല, ഒരുവോട്ടു പോലും മറയ്ക്കാനുമാകില്ല. --കെവി തോമസിനോടുള്ള നെവർമൈൻഡ് തന്ത്രത്തിനു കെപിസിസി നിരത്തുന്ന കാരണം ഇതാണ്. പക്ഷെ പുറത്ത് പോകുന്നത് തോമസ് മാത്രെങ്കിലും അകത്ത് അതൃപ്തിയുമായി തുടരുന്നവർ ഏറെയാണ് , എറണാകുളത്തെ കോൺഗ്രസ്സിൽ. വിഡി സതീശനും ഹൈബി ഈഡനും എല്ലാം കയ്യടക്കുന്നുവെന്ന പരാതി ഏറെയും തൃക്കാക്കര സീറ്റിൻറെ കുത്തക അവകാശപ്പെടുന്ന എ ഗ്രൂപ്പിന്. അമർഷം ഉള്ളിലൊതുക്കുന്ന കോൺഗ്രസ്സുകാരുമായി തോമസ് പല തരത്തിൽ ആശയവിനിമയം തുടരുന്നുമുണ്ട്. കൂടിയാലോചനയില്ലാതെ എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് തോമസിൻറെ പ്രധാന പരാതി. കെഎസ്-വിഡി നേതൃത്തോട് എഐ ഗ്രൂപ്പുകൾക്ക് നേരത്തെയുള്ള പരാതിയും ഇത് തന്നെ

തോമസിനെ ഒരു പ്രതീകമായി കണ്ടാണ് സിപിഎം ചുവപ്പ് പരവതാനി വിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കുന്ന തോമസെന്ന പാലം വഴി എതിർചേരിയിൽ നിന്നുള്ള കൂടുതൽ പിന്തുണ തന്നെയാണ് പ്രതീക്ഷ.

ഒരുപക്ഷെ കര പിടിക്കാനായില്ലെങ്കിൽ മധ്യകേരളത്തിൽ നാളേക്കുള്ള നിക്ഷേപമായും തോമസിനെ സിപിഎം കാണുന്നു. തൃക്കാക്കര നിലനിർത്തിയാൽ സതീശൻ പാർട്ടിയിൽ കൂടുതൽ കരുത്തനാകും. മറിച്ചായാൽ ഇപ്പോൾ തോമസിനെ എതിർക്കുന്ന നേതാകകൾ വരെ സതീശനെതിരെ തിരിയും

അതിനിടെ തൃക്കാക്കരക്കാരുടെ ക്യാപ്റ്റൻ പി.ടി.തോമസ് ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചോദിച്ചു വന്നാലും
LDF രക്ഷപെടില്ല.സിൽവർ ലൈൻ പ്രധാന വിഷയം ആണെങ്കിൽ കല്ലിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല 
 പറഞ്ഞു.കെ.വി.തോമസിനോട് സഹതാപം ആണുള്ളതെന്നും തോമസ് പോകുന്നത് യുഡിഎഫിനെബാധിക്കില്ലെന്നും ചെന്നിത്തല
ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന