Latest Videos

ന്യൂനപക്ഷ സ്കോളർഷിപ്പിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ല: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

By Web TeamFirst Published Jul 19, 2021, 12:50 PM IST
Highlights

ന്യൂനപക്ഷ സ്കോളർഷിപ്പിൽ  ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. 

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ  ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.  സർക്കാർ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും  ഇതുവരെ  നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.

''ആ തീരുമാനത്തിനെ പൊതുജനം കാണുന്ന രീതിയില്‍ തന്നെയാണ് സഭയും കാണുന്നത്. നിയമപരമായ സാധുതയെ അംഗീകരിക്കുന്നു. കാരണം സര്‍ക്കാര്‍ ഒരു കോടതിവിധിയുടെ കൂടെ പിന്‍ബലത്തോടെ എടുത്തിരിക്കുന്ന തീരുമാനമാണ്. പൊതുവെ ഒരു നീതി അനുസരിച്ച് ചിന്തിച്ചാല്‍ അതെല്ലാവരും തന്നെ വെല്‍കം ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് ചില ആശങ്കകളുണ്ട്. അവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന്. ഗവണ്‍മെന്റ് വിശദീകരിച്ചു കൊണ്ടിരിക്കുന്നു അത് നഷ്ടപ്പെടുകയില്ല എന്ന്. അത്  ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടും. ആര്‍ക്കും ഒരവകാശവും നിഷേധിക്കപ്പെടണമെന്ന് സഭക്ക് ആഗ്രഹമില്ല. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണം.''  മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!