'പന്തലിൽ വെളിച്ചമില്ല, ചിലർ ഇരിക്കുന്നത് ഇരുട്ടത്ത്'; നവകേരള സദസിൽ മുഖ്യമന്ത്രി

Published : Nov 26, 2023, 07:21 PM ISTUpdated : Nov 26, 2023, 07:23 PM IST
'പന്തലിൽ വെളിച്ചമില്ല, ചിലർ ഇരിക്കുന്നത് ഇരുട്ടത്ത്'; നവകേരള സദസിൽ മുഖ്യമന്ത്രി

Synopsis

ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കുന്ദമം​ഗലത്ത് നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.   

കോഴിക്കോട്: നവകേരള സദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ട പിശക് പറ്റി. ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സ്കൂളിൽ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. 

വികസനം നമുക്ക് വേണം. വേണ്ടത് സർവ തലസ്പർശിയായ വികസനമാണെന്നും പിണറായി പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. എതിർക്കും എന്നാവർത്തിച്ചു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലിം ലീഗ് നേതാവും നവകേരള സദസിൽ; പാർട്ടി വിശദീകരണം തേടിയേക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി