രസകരമായി ജീവിതത്തെ കണ്ട ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ആളായിരുന്നു.

കൊച്ചി: സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരിച്ച് സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ. വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ് റോയിയുടെ മരണമെന്നും എപ്പോഴും ചേർത്ത് നിർത്തുന്നയാളായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. കൊച്ചിയിൽ വന്നപ്പോൾ കണ്ടിരുന്നു. കൂടെയുണ്ടായിരുന്നു. ഏറ്റവും വേണ്ടപ്പെട്ട സൗഹൃദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും ഞാനുമായിട്ടൊക്കെ ഇടപഴകുകയും ഒരുപാട് സിനിമകളിൽ അസോസിയേറ്റ് ചെയ്യുകയും ചെയ്തു. ആരെും ഫോണിൽ കിട്ടുന്നില്ല. 

രസകരമായി ജീവിതത്തെ കണ്ട ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ കഴിയുന്നില്ല. എല്ലാവർക്കും ഉപകാരം ചെയ്ത് കൊടുക്കുന്ന ആളാണ്. ഒരിക്കലും മറക്കാനാകാത്ത സൗഹൃദമാണ്. അദ്ദേഹത്തെ നഷ്ടപ്പെട്ട് പോകുന്നുവെന്നത് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.