'മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ': ആരോ​ഗ്യമന്ത്രി

Published : Oct 03, 2026, 11:03 AM ISTUpdated : Oct 03, 2026, 11:36 AM IST
K Muraleedharan

Synopsis

ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു. വകുപ്പ് മന്ത്രി താൻ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഒന്നും പകർച്ചവ്യാധി ഇപ്പോൾ ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

സുരേഷ് ഗോപിയുടെ എയിംസ് പരാമർശത്തിൽ അദ്ദേഹത്തിന് കാര്യം അറിയാത്തത് കൊണ്ടാണെന്നും വല്ലപ്പോഴും കേരളത്തിൽ വന്ന് എന്തെങ്കിലും അന്വേഷിക്കണമെന്നും ആയിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. വെറുതെ എന്തെങ്കിലും പറഞ്ഞാൽ പോരാ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയതാണ്. ഏതെങ്കിലും പ്രദേശത്തോട് അദ്ദേഹത്തിന് താല്പര്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതിയല്ലോ. സ്ഥലത്തിന്റെ പേരിൽ ഞങ്ങൾക്ക് പ്രശ്നം ഇല്ല. എവിടെ ആണെങ്കിലും, എയിംസ് വന്നാൽ മതി. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെക്കുറിച്ച് രേഖാമൂലം ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം