അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മന്ത്രി ഒജെ ജനീഷ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബിജെപി, ഗവർണർക്ക് നിവേദനം

Published : Oct 03, 2026, 10:50 AM IST
bjp team meeting governor

Synopsis

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ബിജെപി പ്രതിനിധി സംഘം ഗവർണറെ കണ്ടു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ഒ.ജെ ജനീഷിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കോട്ടയം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ബിജെപി പ്രതിനിധി സംഘം ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. പാലായിരുന്നു കൂടിക്കാഴ്ച. പികെ കൃഷ്ണദാസ്, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവരാണ് ഗവർണറെ കണ്ടത്.

അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് ഗവർണറേ കണ്ടുവെന്നും ബിജെപി പ്രതിസംഘം ഗവർണറെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. മന്ത്രി ഒജെ ജനീഷ് സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഭരണഘടനാ ലംഘനവും നടത്തി. ആരെ സന്തോഷിപ്പിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഇത് ചെയ്തത്. എന്തിനാണ് അമിത് ഷായുടെ ജീവൻ അപായപ്പെടുത്താൻ ഉള്ള ശ്രമം നടത്തിയത്. പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചു എന്നതാണ് കോൺഗ്രസിന് അമിത് ഷാക്കെതിരെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കാരണം സംസ്ഥാന സർക്കാരിന്റെ മുഴുവൻ നിയന്ത്രണവും മുസ്ലിം ലീഗിനാണ്, ജമാഅത്തെ ഇസ്ലാമിക് ആണ്, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകൾക്കാണ്. ഒ ജെ ജനീഷിനെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖരന്റെ പേരിലാണ് ഗവർണർക്ക് പരാതി നൽകിയത്. അമിത്ഷായെ അപായപ്പെടുത്താനുള്ള ശ്രമമാണ് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയത്. ആ ദിവസം തന്നെ മന്ത്രി ജനീഷ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് എന്ന് പരസ്യമായി സമ്മതിച്ചു. കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനൽ കുറ്റമാണ് നടന്നത്. ഇതിന് പിന്നിൽ ഒരു ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ആ ക്രിമിനൽ ഗൂഢാലോചനയിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. അതുകൊണ്ടുതന്നെ മന്ത്രി ആയിരിക്കാൻ ധാർമികമായി ജനീഷിന് കഴിയില്ല. ക്രിമിനൽ കുറ്റം നടന്ന വിവരം മന്ത്രി പൊലീസിനെ അറിയിച്ചില്ല. അത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിസ്ഥാനത്തുനിന്ന് ജനീഷിനെ നീക്കം ചെയ്യണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാമെന്ന് ഗവർണർ മറുപടി നൽകിയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

അമിത്ഷായ്ക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തതിലും വീഴ്ചയുണ്ട്. പെറ്റി കേസാണ് പൊലീസ് എടുത്തത്. നിസ്സാര തുക ഫൈനടക്കാവുന്ന കേസാണ്. സർക്കാരിന്റെ തന്നെ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിക്ക് എതിരായി ഗൂഢാലോചന നടത്തുന്നത്. വിഡി സതീശൻ സർക്കാരിനെ തീവ്രവാദ സംഘടനകളും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവരുടെ നിർദ്ദേശമാണ് ഇത്രയും വലിയ ക്രിമിനൽ കുറ്റം യൂത്ത് കോൺഗ്രസ് ചെയ്തിട്ടുള്ളത്. യുവമോർച്ച പ്രവർത്തകർ ഇപ്പോൾ നടത്തുന്ന സമരം സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ്. സർക്കാരിനെതിരെയുള്ള സമരം യുവമോർച്ച ബിജെപി ഇനിയും തുടരും. വിഡി സർക്കാരിൽ നിന്ന് സാധാരണക്കാർക്ക് കിട്ടിയത് പവർക്കെട്ടും മരുന്നില്ലായ്മയുമാണ്. ഈ സർക്കാരിൽ നിന്ന് ആകെ കിട്ടിയത് മുസ്ലിംലീഗിന് മാത്രം. അവർക്ക് ആറാം ക്യാബിനറ്റ് പദവി കിട്ടി. പിണറായി വിജയനെതിരെയുള്ള കേസ് സർക്കാർ അട്ടിമറിക്കുകയാണ്. ഇഡി റിപ്പോർട്ട്‌ സർക്കാർ കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നു. ഇതിലും നല്ലത് പിണറായി വിജയനെ തന്നെ അന്വേഷിക്കാൻ ഏൽപ്പിക്കുന്നതാണ്. കോൺഗ്രസ് സിപിഎം ഡീലാണ് സംസ്ഥാനത്തെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടംവേലിയിലെ ഫ്ളാറ്റ് നിർമ്മാണത്തിന് ജിസിഡിഎ നൽകിയത് ചതുപ്പുനിലം, സ്ഥലം നിർദ്ദേശിച്ചത് മുൻ ചെയർമാൻ
മലപ്പുറത്ത് സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ, വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും,