'സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ല'; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന് ബിനോയ് വിശ്വം

Published : May 08, 2026, 01:24 PM IST
Binoy Viswam

Synopsis

മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. സമീപനത്തിൻ്റെ പ്രശ്നമാണോ എന്ന ചോദ്യത്തോട്, രണ്ടും രണ്ട് പാർട്ടികൾ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.

തിരുവനന്തപുരം: സിപിഐയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യം ഇല്ലെന്ന് ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസ്സങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. സമീപനത്തിൻ്റെ പ്രശ്നമാണോ എന്ന ചോദ്യത്തോട്, രണ്ടും രണ്ട് പാർട്ടികൾ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കും. ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സഖാക്കൾക്ക് തുറന്നടിക്കാം എന്ന എംഎ ബേബിയുടെ പ്രസ്താവനയിൽ സിപിഐയിൽ എപ്പോഴും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, 'ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല'
പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായി, ഒഴിവാക്കണമായിരുന്നു; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പാലോളി മുഹമ്മദ് കുട്ടി