
കൊച്ചി:മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.പ്രധാന ഹർജിയിൽ ഇനി വിശദമായി വാദം കേൾക്കും.യു.എ ലത്തീഫ് എം.എൽ.എയടക്കമുള്ളവരാണ് ഹർജിക്കാർ.സഹകരണ രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും.നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തു.സഹകരണം സംസ്ഥാന വിഷയമായതിനാല്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ബാങ്കിങ് നിയന്ത്രണ നിയമത്തിന് വിരുദ്ധമാണ് നിയമ ഭേദഗതി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
വാട്ട്‌സ്ആപ്പ് ഉണ്ടോ? എങ്കിൽ ബാങ്കിലെത്തേണ്ട; എസ്ബിഐ നൽകുന്ന 9 വാട്ട്‌സ്ആപ്പ് സേവനങ്ങൾ
ഗൂഗിൾപേ, പേടിഎം, ഫോൺപേ വഴി ഒരു ദിവസം എത്ര രൂപ അയക്കാം? എത്ര ഇടപാടുകൾ നടത്താം?