വീട്ടിലേക്ക് വഴിയില്ല, കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിക്കാൻ പെടാപ്പാട് പെട്ട് നാട്ടുകാർ

By Web TeamFirst Published Jun 11, 2021, 10:58 AM IST
Highlights

കഴിഞ്ഞ ദിവസമാണ് മാധവൻ മരിച്ചത്. അയൽ വാസിയുമായി സംസാരിച്ച് വഴി വീതി കൂട്ടാൻ നാട്ടുകാരും ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

തൃശ്ശൂർ: മണലൂരിൽ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോയി നാട്ടുകാർ. ചാത്തൻ കുളങ്ങര മാധവന്റെ മൃതദേഹമാണ് വീട്ടിൽ നിന്ന് റോഡിലെ വാഹനത്തിലെത്തിക്കാൻ പെടാപാട് പെട്ടത്. മണലൂർ പഞ്ചായത്തിലെ ചാത്തൻകുളങ്ങര മാധവന്റെ വീട്ടിലേക്ക് റോഡിൽ നിന്നുള്ള വഴിക്ക് വീതി ഒന്നര അടി മാത്രം. വഴിയുടെ വീതി കൂട്ടാൻ മാധവൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസമാണ് മാധവൻ മരിച്ചത്. അയൽ വാസിയുമായി സംസാരിച്ചു വഴി വീതി കൂട്ടാൻ നാട്ടുകാരും ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ബന്ധുക്കളും മൃതദേഹം പുറത്തെത്തിച്ചത്. ഒടുവിൽ കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിച്ചു.

രോഗശയ്യയിലായിരുന്ന മാധവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നതും ഈ കമ്പിവേലി താണ്ടിയാണ്. നടക്കാനുള്ള സ്ഥലമെങ്കിലും കുടുംബത്തിന് ഉറപ്പു വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള ശ്രമം തുടരുമെന്ന് പഞ്ചായത്തു അധികൃതർ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!