
കോട്ടയം: എഫ്സിആർഎ ചട്ടങ്ങൾക്കെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും എഫ്സിആർഎയിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും സഭ അറിയിച്ചു. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് എഫ്സിആർഎ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് കൂടിയാലോചനകൾ നടത്തണമായിരുന്നുവെന്നും അങ്ങനെ പോകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
എഫ്സിആർഎ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദമാണെന്നും, ഈ നടപടി മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സഭ വിമർശിച്ചു. അക്കൗണ്ടുകളിലൂടെയുള്ള ക്രയവിക്രയം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പ്രസ്ഥാനങ്ങളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. സാങ്കേതിക പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്തും. കൂടാതെ പുതിയ ചട്ടം സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും സഭ കൂട്ടിച്ചേർത്തു. അതേസമയം, വ്യവസായങ്ങൾക്കും ഖനനത്തിനും നിയമങ്ങൾ ലളിതവത്ക്കരിക്കുമ്പോൾ മാനവസേവനത്തിന് ചട്ടങ്ങൾ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണെന്നും സഭ പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam