Asaduddin Owaisi : അസദുദ്ദീൻ ഒവൈസിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികൾ;ചോദ്യം ചെയ്യൽ തുടരുന്നു

Web Desk   | Asianet News
Published : Feb 06, 2022, 08:07 AM ISTUpdated : Feb 06, 2022, 08:19 AM IST
Asaduddin Owaisi : അസദുദ്ദീൻ ഒവൈസിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികൾ;ചോദ്യം ചെയ്യൽ തുടരുന്നു

Synopsis

യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ തനിക്ക് നേരെ ആക്രമണം നടന്നതായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് തന്നെയാണ് പരാതിപ്പെട്ടത്

ദില്ലി: എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയെ (Asaduddin Owaisi) വധിക്കാൻ മൂന്ന് തവണ പദ്ധതിയിട്ടിരുന്നതായി പ്രതികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആൾക്കൂട്ടം കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒവൈസി രാജ്യദ്രോഹിയായതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും അറസ്റ്റിലായ സച്ചിൻ ശർമ്മ, ശുഭം എന്നിവർ പോലീസിനോട്(police) വ്യക്തമാക്കി. യഥാർത്ഥ ദേശഭക്തരാണ് തങ്ങളെന്നും പ്രതികൾ പറഞ്ഞു.

യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ തനിക്ക് നേരെ ആക്രമണം നടന്നതായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് തന്നെയാണ് പരാതിപ്പെട്ടത്. താൻ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തെന്നായിരുന്നു ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. തുടർന്ന് യുപി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. 

തുടർന്ന്  ഒവൈസിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഒവൈസിയുടെ ആവശ്യം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം
ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത