'തോട്ടിൽ കുറുകെ കമ്പിയിട്ടിരുന്നു, തനിക്ക് ഷോക്കേറ്റത് അനന്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ'; പരിക്കേറ്റ ബന്ധു

Published : Jun 08, 2025, 01:22 AM IST
Yadu

Synopsis

വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവാണ് (ജിത്തു-15) മരിച്ചത്.

നിലമ്പൂർ: അനന്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് ഷോക്കേറ്റതെന്ന് മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ യദുകൃഷ്ണൻ. തോട്ടിൽ കുറുകെ കമ്പിയിട്ടിരുന്നു. ഷോക്കേറ്റ അനന്തു ശബ്ദമുണ്ടാക്കിയപ്പോഴാണ് താൻ രക്ഷിക്കാൻ ശ്രമിച്ചത്. പിന്നെ തനിക്കൊന്നും ഓർമയില്ല. മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്നും യദുകൃഷ്ണൻ പറഞ്ഞു. മൊത്തം അഞ്ചുപേരാണ് മീൻപിടിക്കാൻ പോയതെന്നും യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവാണ് (ജിത്തു-15) മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം. നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'