Latest Videos

തിരുവനന്തപുരത്ത് നാളെ വാക്‌സീനേഷൻ ഉണ്ടാവില്ല, തീരുമാനം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ

By Web TeamFirst Published May 13, 2021, 7:42 PM IST
Highlights

തിരുവനന്തപുരത്ത് നാളെ (വെള്ളി) നടത്തുമെന്നറിയിച്ച വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാകളക്ടർ അറിയിച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ തിരുവനന്തപുരത്ത് നാളെ (വെള്ളി) നടത്തുമെന്നറിയിച്ച വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാകളക്ടർ അറിയിച്ചു. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകും.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഭാഗമായി തിരുവനന്തപുരം അടക്കം കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. 

നാളെ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് റെഡ് അലർട്ട്. 

എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!